തമ്പുരാട്ടിപ്പടി മഞ്ഞക്കുന്ന് മണ്ടൻചിറ ഫാം റോഡ് നിർമാണോദ്ഘാടനം
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് തമ്പുരാട്ടിപ്പടി മഞ്ഞക്കുന്ന് മണ്ടൻചിറ ഫാം റോഡ് നിർമാണോദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു.
ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിൽ നിന്ന് അനുവദിച്ച 78.65 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിർമാണ പ്രവൃത്തികൾ നടത്തുക. 375 മീറ്റർ റോഡ് നിർമ്മാണവും കൾവേർട്ടുകളുടെ നിർമ്മാണവും റോഡിന്റെ രണ്ട് വശം കെട്ടി നിർത്തലും റിഫ്ളക്ടറുകൾ സ്ഥാപിക്കലും ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തീകരിച്ചാൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവർക്ക് ഗുണപ്രദമാകും. പാണഞ്ചേരി ഗ്രാമപഞ്ചായത്തംഗം സ്വപ്ന രാധാകൃഷ്ണൻ സ്വാഗതവും വിപിൻ യോഹന്നാൻ നന്ദിയും പറഞ്ഞു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. എ അബൂബക്കർ, പാണഞ്ചേരി ഗ്രാപഞ്ചായത്തംഗം സി. കെ കൃപ, മുൻ ജനപ്രതിനിധികളായ കെ. വി ജോസ്, പി. വി സുദേവൻ, ഔസേപ്പ് പതിലേട്ട്, വാർഡ് വികസന സമിതി കൺവീനർ ജിനേഷ് പീച്ചി, സാബു മുണ്ടേക്കാട്ടിൽ, രാധാകൃഷ്ണൻ, ഉണ്ണി കൊല്ലങ്കുടി, ലിപ്സൺ സ്കറിയ, സെബാസ്റ്റ്യൻ പതിലേട്ട്, ബേബി മറ്റമന, നെല്ലിക്കാട്ടിൽ പൗലോസ്, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments