Skip to main content

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി

പരപ്പനങ്ങാടി ഗവ. സ്പെഷ്യല്‍ ടീച്ചേഴ്‌സ് കേന്ദ്രവും ഇമ്പിച്ചി ബാവ സഹകരണ ഹോസ്പിറ്റലും സംയുക്തമായി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തി. ക്യാംപ് പരപ്പനങ്ങാടി ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ വിദ്യാര്‍ഥി വി.ജെ. വൈശാഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നൗഫല്‍ ഇല്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ സിന്ധു രാജ്, ഇമ്പിച്ചി ബാവ സഹകരണ ആശുപത്രി പ്രതിനിധി ഡോ, റയീസ്, സഹീര്‍, ഗവ. മോഡല്‍ ലാബ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ.പി. സൗമ്യ എന്നിവര്‍ സംസാരിച്ചു. ഗവ. സ്പെഷ്യല്‍ ടീച്ചേഴ്സ് ട്രെയിനിങ് സെന്റര്‍ കോഡിനേറ്റര്‍ ടി. ജിഷ സ്വാഗതവും അധ്യാപിക കെ.കെ. ഷബീബ നന്ദിയും പറഞ്ഞു.

date