Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ചാലക്കുടി താലൂക്ക് പരിധിയിലുള്ള കള്ളിച്ചിത്ര, നടാംപാടം ആദിവാസി ഉന്നതികളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി ഒരു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള വാഹനം (ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും സീല്‍ വെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 16 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കും. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം വാഹനത്തിന്റെ വിവരങ്ങള്‍ സഹിതം ജില്ലാ സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കണം. വിലാസം: ജില്ലാ സപ്ലൈ ഓഫീസ്, ഫസ്റ്റ് ഫ്‌ളോര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍ പി.ഒ, തൃശ്ശൂര്‍ 680003 ഫോണ്‍: 0487 2360046.

date