Skip to main content

ഗതാഗത നിയന്ത്രണം

താനൂര്‍ മുന്‍സിപ്പാലിറ്റിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഒഴൂര്‍ പാണ്ടിമുറ്റം റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച ഭാഗങ്ങളിലെ റെസ്റ്റോറേഷന്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഒഴൂര്‍ പാണ്ടിമുറ്റം പി.ഡബ്ല്യു.യു.ഡി റോഡില്‍ ഒഴൂര്‍ മുതല്‍ പാണ്ടിമുറ്റം വരെ മാര്‍ച്ച് 14 മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. താനാളൂര്‍ നിന്നും ചെമ്മാട് പോവേണ്ടവര്‍ വെള്ളച്ചാല്‍ തെയ്യലിങ്ങല്‍ വഴിയും പാണ്ടിമുറ്റത്ത് നിന്നും താനാളൂര്‍ പോവേണ്ടവര്‍ തെയ്യലിങ്ങല്‍ വെള്ളച്ചാല്‍ വഴിയും തിരിഞ്ഞ് പോകണം.

date