Skip to main content

എഞ്ചിനീയറിങ് അപ്രെന്റീസ് നിയമനം

 സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തൃശ്ശൂര്‍ ജില്ലാ കാര്യാലയത്തിലേക്ക് ഗ്രാജ്യേറ്റ് എഞ്ചിനീയറിങ് അപ്രെന്റീസിനെ നിയമിക്കുന്നു. ബി.ടെക് സിവില്‍, കെമിക്കല്‍, എന്‍വയോണ്‍മെന്റല്‍ യോഗ്യതയുള്ള 28 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ് തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ഓഫീസില്‍ മാര്‍ച്ച് 13 ന് രാവിലെ 10.30 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kspcb.Kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 

date