Skip to main content
നെല്ലിക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

നെല്ലിക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

 

നെല്ലിക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കോവൂര്‍ പി കൃഷ്ണപിള്ള മെമോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അധ്യക്ഷനായി. 
പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവിട്ടാണ് ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഒരുക്കുന്നത്. 

ചടങ്ങില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ്, തഹസില്‍ദാര്‍ പി സുനില്‍ കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

date