തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: അച്ചടി സ്ഥാപന ഉടമകളുടെ യോഗം ചേര്‍ന്നു
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണ ചെലവുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അച്ചടി, പ്രസിദ്ധീകരണ സ്ഥാപന ഉടമകളുടെ യോഗം ചേര്‍ന്നു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസര്‍ വി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
1951-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 127 എ പ്രകാരം, സ്ഥാനാര്‍ത്ഥികള്‍ അച്ചടി മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും നല്‍കുന്ന പരസ്യങ്ങളുടെ ചെലവ് കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അച്ചടി സ്ഥാപന ഉടമകള്‍ പാലിക്കേണ്ട നിയമപരമായ നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും യോഗത്തില്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ഉടമകളും സഹകരിക്കണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍ പങ്കെടുത്തു.
- Log in to post comments