Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ മറൈന്‍ ക്യാച്ച് അസ്സെസ്‌മെന്റ് സര്‍വെ നടത്തുന്നതിനായി എന്യൂമറേറ്ററെ തെരഞ്ഞെടുക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒരു വർഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 20നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നാളെ (മാര്‍ച്ച് 13ന്) രാവിലെ 11 മണിക്ക് തിരുവനന്തപുരം കമലേശ്വരത്തെ ഫിഷറീസ് ഡപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍  അഭിമുഖത്തിന് എത്തണം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2450773 .

date