അറിയിപ്പുകൾ
ടെണ്ടര്‍ ക്ഷണിച്ചു
ചേവായൂരിലെ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലേക്ക് റൊട്ടി വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം മാര്‍ച്ച് 16 മുതല്‍ 20 വരെ ആശുപത്രി ഓഫീസില്‍ ലഭിക്കും. മാര്‍ച്ച് 28ന് രാവിലെ 11 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2355840.
നടപടികള്‍ റദ്ദാക്കി
ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു, എന്‍.സി.എ-ഒ.ബി.സി, കാറ്റഗറി നമ്പര്‍: 586/2025) തസ്തികയുടെ ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
അക്ഷയ സംരംഭകരാകാന്‍ അവസരം
ജില്ലയിലെ 60 കേന്ദ്രങ്ങളില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തില്‍ 46, പട്ടികജാതി വിഭാഗത്തില്‍ എട്ട്, പട്ടികവര്‍ഗ വിഭാഗത്തില്‍ ആറ് കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ 2026 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരും 50 വയസ്സ് കവിയാത്തവരുമാകണം. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധികയോഗ്യതയുള്ളവര്‍ക്കും വനിത, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സ്വന്തം/വാടകമുറി സൗകര്യമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. https://lbsedp.lbscentre.in/akshaya26/ എന്ന ലിങ്ക് വഴി മാര്‍ച്ച് 19 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് മാര്‍ച്ച് 21 വരെ സ്വീകരിക്കും. എല്‍.ബി.എസിന്റെ 0471 2560311, 2560312 ഹെല്പ് ലൈന്‍ നമ്പറുകളിലോ 9400923669 വാട്സ് ആപ് നമ്പറിലോ lbscentre@gmail.com ലോ ബന്ധപ്പെടാം. മറ്റു വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0495 2304775 നമ്പറിലോ adpokzd.akshaya@kerala.gov.in ഇ-മെയിലിലോ ബന്ധപ്പെടാം. വിവരങ്ങള്‍ https://akshaya.kerala.gov.in/ എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
- Log in to post comments