ശീതീകരിച്ച ക്ലാസ്സ് മുറികള്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു
കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഉള്‍പ്പെടുന്ന ജി.എല്‍.പി.എസ്.എച്ച് ശൃംഗപുരം സ്‌കൂളിലെ ശീതീകരിച്ച പ്രീ പ്രൈമറി ക്ലാസ്സ് മുറികള്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ച് കുട്ടികള്‍ക്ക് സമര്‍പ്പിച്ചു. ചടങ്ങില്‍ വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാലയമെന്ന നിലയിലും കലയുടെയും സാഹിത്യത്തിന്റെയും ആദ്യാക്ഷരം കുറിച്ച ഇടമെന്ന നിലയിലും വിദ്യാലയത്തിലെ കുട്ടികള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന ആഗ്രഹത്തിലാണ് ക്ലാസ് മുറികള്‍ ശീതീകരിക്കുക എന്ന ആശയത്തിലേക്കെത്തിയതെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സുമിത നിസാഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.കെ ഹാഷിക്ക്, കെ.കെ. രാധാകൃഷ്ണന്‍, റസോജ ഹരിദാസ്, കെ.എം രതീഷ്, ലത ഉണ്ണികൃഷ്ണന്‍, പ്രധാന അധ്യാപിക കെ.എം. മുംതാസ്, സീനിയര്‍ അധ്യാപിക സ്മിത ജോര്‍ജ്ജ്, പി.ടി.എ പ്രസിഡന്റ് റസാക്ക് ചിറക്കല്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments