Skip to main content

താൽക്കാലിക നിയമനം: അഭിമുഖം 12ന്

 

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കടുംബശ്രീയിലൂടെ പാലക്കാട് ബ്ലോക്കിൽ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിലേക്കായി ദിവസവേതന അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. യോഗ്യത ബി.കോം ഉം ടാലിയും,കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരുമായിരിക്കണം. പ്രായപരിധി 20 നും 35 നും മദ്ധ്യേ. 2026 മാർച്ച് ഒന്നിന് 35 വയസ്സിൽ കൂടാൻ പാടില്ല. പാലക്കാട് ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പാലക്കാട് സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ മാർച്ച് 12ന് രാവിലെ 11:30ന് അഭിമുഖത്തിന് എത്തണമെന്ന് കുടുംബശ്രീ അസിസ്റ്റന്റ് ജില്ല മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.  ഫോൺ:0491 2505627

 

date