അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: അവസാന തീയതി നീട്ടി
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 86 കേന്ദ്രങ്ങളിലേക്കാണ് പുതിയ സംരംഭകരെ തേടുന്നത്. ഇതിൽ 79 എണ്ണം പൊതുവിഭാഗത്തിലും 7 എണ്ണം പട്ടികവർഗ്ഗ വിഭാഗത്തിനുമായാണ് മാറ്റിവെച്ചിരിക്കുന്നത്.
പ്ലസ് ടു അല്ലെങ്കിൽ പ്രീ-ഡിഗ്രിയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പ്രത്യേക വെയിറ്റേജ് ഉണ്ടായിരിക്കും. 2026 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവർക്കും 50 വയസ്സ് കവിയാത്തവർക്കും അപേക്ഷിക്കാം. എല്ലാ വിഭാഗക്കാർക്കും പ്രായപരിധി ബാധകം.
താത്പര്യമുള്ളവർക്ക് https://lbsedp.lbscentre.in/akshaya26/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 750 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 19. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള സമയം മാർച്ച് 21 വരെ നീട്ടിയിട്ടുണ്ട്.
സംശയങ്ങൾക്ക് എൽ.ബി.എസ് ഹെൽപ്പ് ലൈൻ നമ്പറുകളായ 0471 2560311, 312, 9400923669 (വാട്സാപ്പ്), Ibscentre@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാം. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0484-2422693 എന്ന നമ്പറിലും https://akshaya.kerala.gov.in/ വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ്.
- Log in to post comments