ഐ.എച്ച്.ആർ.ഡി : സ്‌പോട്ട് അഡ്മിഷൻ
സർക്കാർ സ്ഥാപനമായ തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ ജനുവരിയിൽ ആരംഭിച്ച വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. പി.ജി.ഡി.സി.എ (ഒരു വർഷം), ഡി.സി.എ (6 മാസം), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (6 മാസം) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദം, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ.
എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരം ഫീസ് സൗജന്യമായിരിക്കും. ഫുൾ ടൈം, പാർട്ട് ടൈം, ഓൺലൈൻ, ഓഫ്ലൈൻ, ഈവനിംഗ് ബാച്ചുകൾ ലഭ്യമാണ്. താല്പര്യമുള്ളവർ തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി സെന്ററുമായി നേരിട്ടോ അല്ലെങ്കിൽ 9495069307, 8547005087, 9400519491, 0471-2550612 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.
- Log in to post comments