കെ.എസ്.എച്ച്.ബി 'മറൈൻ ഇക്കോ സിറ്റി ': മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (മാർച്ച് 12) ശിലാസ്ഥാപനം നിർവഹിക്കും
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മറൈൻ ഡ്രൈവിലുള്ള ഭൂമിയിൽ കെ.എസ്.എച്ച്.ബി. മറൈൻ ഇക്കോ സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം ഇന്ന് (മാർച്ച് 12) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബോൾഗാട്ടി പാലസിലെ കെ.ടി.ഡി.സി. കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷനാകും.
മൂന്ന് ഘട്ടങ്ങളിലായി 3394 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ 28 നിലകളുള്ള കൊമേഴ്സ്യൽ- റെസിഡൻഷ്യൽ കെട്ടിട സമുച്ചയവും, രണ്ടാം ഘട്ടത്തിൽ ഹോട്ടലും കൺവെൻഷൻ സെന്ററും നിർമ്മിക്കും. പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ 30 നിലകളുള്ള 6 അത്യാധുനിക റെസിഡൻഷ്യൽ ടവറുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി, രാജ്യസഭാംഗം പി പി സുനീർ, എംഎൽഎമാരായ കെ എൻ ഉണ്ണികൃഷ്ണൻ, ടി ജെ വിനോദ്, മേയർ വി കെ മിനിമോൾ, കെ എസ് എച്ച് ബി ചെയർപേഴ്സൺ ടി വി ബാലൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും .
ജില്ലാ കളക്ടർ ജി പ്രിയങ്ക, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ജിസിഡിഎ ചെയർപേഴ്സൺ കെ ചന്ദ്രൻപിള്ള, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി എസ് ഷിബു, ഹൗസിംഗ് കമ്മീഷണർ ആൻഡ് കെ എസ് എച്ച് ബി സെക്രട്ടറി എ ഗീത, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
- Log in to post comments