മെഗാ തൊഴില്‍മേള
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല, കെ ഡിസ്‌ക്, കുടുംബശ്രീ മിഷന്‍, കില എന്നിവയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഏഴിന് മഹാത്മാഗാന്ധി സര്‍വകലാശാലാ കാമ്പസില്‍ വിജ്ഞാനകേരളം മെഗാ തൊഴില്‍മേള നടത്തും. രാവിലെ 10ന് സഹകരണം- തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സി.ടി അരവിന്ദ കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.
സര്‍വകലാശാലയിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍, പഠനം പൂര്‍ത്തിയാക്കിയവര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷനുകള്‍, തൊഴില്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെയും ഡി.ഡബ്ലിയു.എം.എസിൽ രജിസ്റ്റര്‍ ചെയ്തവര്‍, കുടുംബശ്രീ വനിതകള്‍ എന്നിവര്‍ക്ക് https://forms.gle/s3qzrNyzp9Y2sKeRA എന്ന ഗൂഗിള്‍ ഫോമിലൂടെ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കാം.
- Log in to post comments