Skip to main content

ഭിന്നശേഷി കുട്ടികളുടെ എസ് ഒ പി: ബാലാവകാശ കമ്മിഷൻ സംസ്ഥാനതല യോഗം ചേർന്നു

ഭിന്നശേഷി കുട്ടികളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള എസ് ഒ പി അന്തിമമാക്കൽ നടപടികൾ ചർച്ചചെയ്യുന്നതിന് ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല കർത്തവ്യവാഹകരുടെ  യോഗം സംഘടിപ്പിച്ചു. തമ്പാനൂർ ചൈത്രത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ഇത് സംബന്ധിച്ച് കഴിഞ്ഞ ജനുവരിയിൽ ജില്ലാതല യോഗങ്ങൾ മൂന്ന് മേഖലകളിലായി സംഘടിപ്പിച്ചിരുന്നു. യോഗത്തിൽ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു. കമ്മിഷൻ അംഗങ്ങളായ കെ.കെ ഷാജു ജലജമോൾ റ്റിസിബി. മോഹൻ കുമാർ,സിസിലിജോസഫ്ഡോ.എഫ് വിൽസൺപി.ഷാജേഷ് ഭാസ്‌കർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ സെക്രട്ടറി എച്ച്. നജീബ് നന്ദി പറഞ്ഞു.

ഭിന്നശേഷിയുള്ളവർക്ക് സമൂഹത്തിന്റെ  മുഖ്യധാരയിൽ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്നത്. കാഴ്ചകേൾവിസംസാരശേഷിമാനസിക വെല്ലുവിളിശാരീരിക പരിമിതിവിവിധ തരം പഠന വൈകല്യം എന്നിവ നേരിടുന്നവരെ മറ്റുള്ളവർക്കൊപ്പം തുല്യ പരിഗണന നൽകണം. ഇവരെ സാമൂഹികരാഷ്ട്രീയസാമ്പത്തികമേഖലകളിൽ കൂടുതൽ പങ്കളികളാക്കുക എന്ന സമീപനമാണ് നാം സ്വീകരിക്കേണ്ടത്. ഭിന്നശേഷി കുട്ടികളുടെ ആരോഗ്യപരിപാലനംവിദ്യാഭ്യാസംപരിചരണം തുടങ്ങിയ മേഖലകളിൽ സ്ഥിരതയും ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിന് ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾ അനിവാര്യമാണ്. എല്ലാ കുട്ടികൾക്കും ഉചിതമായതും ഫലപ്രദവുമായ മാർഗ്ഗ നിർദ്ദേശം തയ്യാറാക്കുന്നതിന് എല്ലാ ജില്ലയിലെയും കർത്തവ്യവാഹകരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും  രൂപപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ജില്ലകളെ 3 മേഖലകളായി തിരിച്ച് ജില്ലാതല കർത്തവ്യവാഹകരുടെ കൂടിയാലോചന യോഗം നടത്തിയത്.

പി.എൻ.എക്‌സ്. 1143/2026

date