Skip to main content

ഐ.ടി.ഐയിൽ ഒഴിവുകൾ

ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ നിലവിൽ ഒഴിവുള്ള ഡ്രാഫ്റ്റ്സ്മാൻ / മെക്കാനിക്കൽ-1 (ധീവര), ടൂൾ ആൻഡ് ഡൈ മേക്കർ-1 (പട്ടികജാതി), വുഡ് വർക്ക് ടെക്നീഷ്യൻ-1 (ജനറൽ) (ധീവര, പട്ടികജാതി വിഭാഗം) ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി മാർച്ച് 16 രാവിലെ 10.30ന്  അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി യും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിൽ എൻ എ സി യും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയുമാണ് യോഗ്യത.  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.

പി.എൻ.എക്‌സ്. 1151/2026

date