Post Category
ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ശിലാസ്ഥാപനം
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം ടി പി രാമകൃഷ്ണന് എം.എല്‍.എ നിര്‍വഹിച്ചു. 2025-26ലെ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് മഞ്ഞക്കുളത്ത് സര്‍ക്കാര്‍ അനുവദിച്ച 25 സെന്റ് ഭൂമിയില്‍ കെട്ടിടം നിര്‍മിക്കുന്നത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിബിത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി സുനില്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ കെ അനൂജ, എന്‍ ലതീഷ്, ജസല കൊമ്മിലെരി, പഞ്ചായത്ത് അംഗങ്ങളായ പി സിന്ധു, പ്രസന്നകുമാരി, സെക്രട്ടറി അവിയ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജ്യോതി, ഐ.സി.ഡി എസ് സൂപ്പര്‍വൈസര്‍ നയന, ബഡ്സ് അധ്യാപിക ആദിത്യ, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വി പി ശിവദാസ്, ഇ രജീഷ്, സി കെ അബ്ദുറഹിമാന് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments