Skip to main content
വനിതാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഡോ. എസ് ജയശ്രീ നിര്‍വഹിക്കുന്നു

വനിതാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു

 

സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ഐ.എം.എയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു. കോഴിക്കോട് ഐ.എം.എ ഹാളില്‍ നടന്ന പരിപാടി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഡോ. എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അധ്യക്ഷനായി.

അഡീഷണല്‍ ഡി.എം.ഒ ഡോ. വി പി രാജേഷ്, ജില്ലാ ടി.ബി കേന്ദ്രം കണ്‍സള്‍ട്ടന്‍ഡ് ഡോ. രചന ശ്രീധരന്‍, സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ കണ്ണന്‍, അസി. ഡയറക്ടര്‍ ജി അഞ്ജന, വനിത ഐ.എം.എ ചെയര്‍പേഴ്‌സണ്‍ ഡോ. എ ലജിനി, എന്‍.എസ്.എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കോഴിക്കോട് സ്വദേശികളായ ജസീല ജന്നത്ത്, ഡോ. ആതിര സുഗതന്‍, ഗായിക സിബല്ല സദാനന്ദന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. നവ്യാ ജെ തൈക്കാട്ടില്‍, മുന്‍ അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. പി എം ആതിര, കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പി ഉഷാദേവി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. പരിപാടിയോടാനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറി.

date