Skip to main content

അകക്കണ്ണിന്റെ വെളിച്ചത്തില്‍ അവര്‍ അക്ഷര ലോകത്തേക്ക്

 സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിവരുന്ന ദീപ്തി-ബ്രെയില്‍ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ജില്ലയിലെ കാഴ്ച പരിമിതര്‍ അക്ഷര ലോകത്തേക്ക്. പദ്ധതിയുടെ ഭാഗമായി വിജയിച്ച പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ചിലേക്കുള്ള പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നടത്തി. ദീപ്തി- ബ്രെയില്‍ സാക്ഷരതാ പദ്ധതി (രണ്ടാം ഘട്ടം) രജിസ്‌ട്രേഷന്‍ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തില്‍ പഠിതാവ് ലത ജയരാജന് പഠനോപകരണങ്ങള്‍ നല്‍കി റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷ് അധ്യക്ഷത വഹിച്ചു.

 ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോര്‍ജ്ജ്, വികസനകാര്യ സ്റ്റാസ്റ്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.ഐ സജിത, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് വിനയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ആര്‍ മായ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ വി.വി ശ്യാംലാല്‍, അസി. കോര്‍ഡിനേറ്റര്‍
കെ.എം സുബൈദ എന്നിവര്‍ സംസാരിച്ചു. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ജില്ലാ സെക്രട്ടറി ഇ.വി ജയന്തി, ഇന്‍സ്ട്രക്ടര്‍ മാരായ വി.ഒ ജോണി, എന്‍.കെ ജയരാജ്, ജിനേഷ്, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date