Skip to main content

ജില്ലാ ആസൂത്രണ സമിതി (അഡ്ഹോക്ക്) യോഗം ചേർന്നു

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-2026 ഭേദഗതിക്കും 2026-2027 വാര്‍ഷിക പദ്ധതിക്കും അഡ്ഹോക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു.

പത്ത് തദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയാണ് 2025- 26 ഭേദഗതിക്കും മൂന്ന് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുത്തി 2026- 27 വാർഷിക പദ്ധതിക്കും യോഗം അംഗീകാരം നൽകിയത്. ഇതോടെ തൃശൂർ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും 2026-27 വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകി.

ചാവക്കാട് നഗരസഭ, ഗുരുവായൂർ നഗരസഭ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള  അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കും യോഗം അംഗീകാരം നൽകി.

ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എ.ഡി ജോസഫ്,  വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date