സിവില്‍ സര്‍വ്വീസ് വിജയികളെ ജില്ലാ കളക്ടര്‍ അനുമോദിച്ചു
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഉന്നത വിജയം നേടിയവരെ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അനുമോദിച്ചു. ജില്ലയില്‍ 2025 ലെ യു.പി.എസ്.സി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിഷ്ണുപ്രിയ, വി.സി ശ്രീലക്ഷ്മി, അരവിന്ദ് ഈശ്വരന്‍കുട്ടി എന്നിവരെയാണ് ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി അനുമോദിച്ചത്.
കളക്ടറുടെ ചേംബറിലെത്തിയ മൂന്നുപേരെയും ജില്ലാ കളക്ടറും എ.ഡി.എം ആര്‍. മനോജും ചേര്‍ന്ന് സ്വീകരിച്ചു. വിജയത്തിലേക്കെത്തുന്നതിന് മൂവരും നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും പരിശീലന രീതികളെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ കളക്ടറുമായി പങ്കുവെച്ചു. തൃശ്ശൂരിന്റെ വികസനത്തെക്കുറിച്ച് തൃശ്ശൂര്‍കാരെന്ന നിലയില്‍ മൂവരുടെയും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവര്‍ പങ്കുവെച്ചു. 2025 ലെ സിവില്‍ സര്‍വ്വീസ് റാങ്ക് ജോതാക്കളുടെ പട്ടികയില്‍ 47 മലയാളികളുണ്ട്. ഇതില്‍ വി.സി ശ്രീലക്ഷ്മി 133-ാം റാങ്കും വിഷ്ണുപ്രിയ 149-ാം റാങ്കും അരവിന്ദ് ഈശ്വരന്‍കുട്ടി 248-ാം റാങ്കും നേടിയിരുന്നു.
- Log in to post comments