Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

നിയമസഭ തിരഞ്ഞെടുപ്പിനോടാനുബന്ധിച്ചുള നിരക്ക് ചാര്‍ട്ട് നിശ്ചയിക്കുന്നതിനായി ജില്ലാ കളക്ടര്‍ അനു കുമാരിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട്  രാഷ്ട്രീയ പാർട്ടികൾക്ക് ചെലവാക്കാവുന്ന തുക വ്യക്തമാക്കുന്നതാണ്  നിരക്ക് ചാര്‍ട്ട്. പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, വാഹനങ്ങള്‍, ഹാളുകള്‍, സ്റ്റേജ്, സൗണ്ട് സിസ്റ്റം, കസേരകള്‍, എല്‍.ഇ.ഡി. വാള്‍, മാധ്യമങ്ങളിലൂടെയുള്ള  പരസ്യങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.  ഇവയുടെ അടിസ്ഥാനത്തിലായിരിക്കണം പ്രചാരണം നടത്തേണ്ടത്. 40 ലക്ഷം രൂപയാണ്  പരമാവധി ചെലവാക്കാവുന്ന തുക.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കൂടിയായ  ഫിനാന്‍സ് ഓഫീസര്‍ നിസാമുദ്ദീൻ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date