ക്വട്ടേഷന്‍ ക്ഷണിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാല്‍ വാമനപുരം, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളില്‍ ടീമുകള്‍ക്ക് ആവശ്യമായ പന്തല്‍, കസേരകള്‍, ലൈറ്റ് എന്നിവ സജ്ജമാക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
താത്പര്യമുള്ളവര്‍ നിശ്ചിത നിരക്കുകള്‍ രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ഓഫീസില്‍ നിന്നും നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. മുദ്രവച്ച കവറിനുമുകളില്‍ 'എസ്എസ്ടി പ്രവര്‍ത്തനത്തിനായുള്ള പന്തല്‍ ഫര്‍ണിച്ചര്‍ ക്വട്ടേഷന്‍- നിയമസഭാ തിരഞ്ഞെടുപ്പ് 2026' എന്ന് രേഖപ്പെടുത്തിയിരിക്കണം.
ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപങ്ങൾക്കോ വ്യക്തികൾക്കോ മാത്രമാണ് ക്വട്ടേഷൻ നടപടികളിൽ പങ്കെടുക്കാൻ അർഹതയുള്ളത്. ക്വട്ടേഷനുകൾ മാർച്ച് 14ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പ് സമർപ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2731210
- Log in to post comments