Skip to main content

കൂടിക്കാഴ്ച 17 ന്

 

കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കേരള സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ കാതോരം പദ്ധതിയുടെ ഭാഗമായി എ.എന്‍.എം നഴ്സ് ഒഴിവിലേക്ക് മാര്‍ച്ച് 17 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തുന്നു. 179 ദിവസത്തെ കരാര്‍ വ്യവസ്ഥയിലാണ് നിയമനം. കെ.എന്‍.എം.സി രജിസ്ട്രേഷനുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഓഫീസില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8086251883, 9947584645.

date