കോടാലിപ്പാറ ഉന്നതിയുടെ വികസനം സമയബന്ധിതമായി പൂർത്തിയാക്കും : മന്ത്രി റോഷി അഗസ്റ്റിൻ
അംബേദ്കർ നഗര വികസന പദ്തിയിൽ ഉൾപ്പെടുത്തി കോടാലിപ്പാറ ഉന്നതിയിൽ നിർമ്മിക്കുന്ന വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
ഉന്നതി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിവിധ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കു കയായിരുന്നു അദ്ദേഹം.
ഉന്നതിയുടെ വികസനം സംബന്ധിച്ച് നേരത്തേ തന്നെ പ്രദേശങ്ങൾ സന്ദർശിച്ച് തീരുമാന മെടുത്തിട്ടുണ്ട്. ഉന്നതിയുടെ സമഗ്രമായ മാറ്റത്തിനുള്ള പദ്ധതികൾ ഇവിടുത്തെ സൗകര്യങ്ങൾ വർധിപ്പിക്കും.
ഓരോ ഉന്നതികളിലും ഘട്ടം ഘട്ടമായി സൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നത്.
അംബേദ്കർ നഗര വികസന പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ വിവിധ ഉന്നതികളിൽ ഇതിനോടകം പ്രവർത്തി ആരംഭിക്കുകയും ആരംഭിക്കാനിരിക്കുന്നതുമാണ്.
ഇവിടുത്തെ റോഡ്,
മുരിക്കാട്ട്കുടി സ്‌കൂൾ തുടങ്ങിയവ ഇന്ന് മികച്ച രീതിയിലുള്ള താണ്. 15 കോടി രൂപയാണ് സ്‌കൂളിന്റെ നവീകരണത്തിനായി നൽകിയത്.
അടിസ്ഥാന വികസനം, സ്‌മാർട്ട് ക്ലാസ്സ് റൂം, ഗ്രൗണ്ട് സ്‌കൂളിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം മികച്ചതാക്കാൻ കഴിഞ്ഞു. എല്ലാ ഉന്നതികളിലും ശുദ്ധജലം ലഭ്യത ഉറപ്പുവരുത്താൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
കാഞ്ചിയാർ പഞ്ചായത്തിലെ കോടാലിപ്പാറ ഉന്നതിയിൽ 2022-23 വർഷത്തെ അംബേദ്കർ നഗര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കുകയും ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന പദ്ധതി നടപ്പിലാക്കുന്നതിനായി ടെൻഡർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്.
കമ്മ്യൂണിറ്റി ഹാൾ മെയിന്റനൻസ്, വൈദ്യുതീകരണം, ടോയ്ലെറ്റ് മെയിന്റനൻസ്, ഓട നിർമ്മാണം, ഭവന പുനരുദ്ധാരണം, റോഡ് നിർമ്മാണം തുടങ്ങിയ പദ്ധതികളാണ് ഉന്നതിയിൽ നടപ്പിലാക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ്, ഡി റ്റി പി സി പ്രൊജക്ട് ഓഫീസർ ജി. അനിൽകുമാർ,ജില്ലാ നിർമ്മിതി പ്രൊജക്ട് എഞ്ചിനീയർ ബിജു എസ്, ഊര് മൂപ്പൻ രവി ടി. സി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു.
ചിത്രം 1: കോടാലിപ്പാറ ഉന്നതിയിൽ വിവിധ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കുന്നു.
ചിത്രം 2 : കോടാലിപ്പാറ ഉന്നതി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ മന്ത്രി സംസാരിക്കുന്നു.
ചിത്രം 3: കോടാലിപ്പാറ ഉന്നതിയിൽ നടപ്പാക്കുന്ന വിവിധ നിർമ്മാണ പ്രവർത്തികളുടെ ശിലാഫലകം മന്ത്രി റോഷി അഗസ്റ്റിൻ അനാച്ഛാദനം ചെയ്യുന്നു.
https://we.tl/t-fUWvOJf1b6
കോടാലിപ്പാറ ഉന്നതി മന്ത്രി റോഷി അഗസ്റ്റിൻ - വീഡിയോ ലിങ്ക്
- Log in to post comments