Skip to main content

നാടിനെ ഇരുട്ടിൽ നിന്ന് രക്ഷിച്ച സ്വപ്നസാക്ഷാത്കാരമാണ് ഇടുക്കി ജലവൈദ്യുതി പദ്ധതി :മന്ത്രി കെ കൃഷ്ണൻകുട്ടി* ഇടുക്കി ജലവൈദ്യുത പദ്ധതി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

നാടിനെ ഇരുട്ടിൽ നിന്ന് രക്ഷിച്ച
സ്വപ്നസാക്ഷാത്കാരമാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.
ഇടുക്കി ജലവൈദ്യുത പദ്ധതി സുവര്‍ണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള
'ഗോള്‍ഡന്‍ ജൂബിലി സുവനീര്‍ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി.
 
കേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ തിളക്കമാർന്ന പദ്ധതിയാണ് ഇടുക്കി ജലവൈദ്യുത പദ്ധതി.ഈ പദ്ധതിയുടെ  പൂർത്തീകരണത്തിന്  വേണ്ടി  ജീവൻ പോലും ത്യാഗം ചെയ്യാൻ തയ്യാറായ നിരവധി പേരുണ്ട്. ഒട്ടേറെ  ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും
അധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ഫലമാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
ഈ പദ്ധതിയുടെ സാക്ഷാത്കാരത്തിന് അടിത്തറ പാകിയ കൊലുമ്പൻ മൂപ്പനെ അനുസ്മരിക്കേണ്ടത് നമ്മുടെ കടമയാണ്.അദ്ദേഹത്തിൻ്റെ നിസ്വാർത്ഥ സേവനമാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കാൻ   കാരണമായതെന്നും വളർന്നുവരുന്ന പുതുതലമുറ ഇതറിയണമെന്നും  മന്ത്രി കൂട്ടിച്ചേർത്തു.  

കേരളത്തിൽ വൈദ്യുതി മേഖലയിൽ സമാനതയില്ലാത്ത പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.
കഴിഞ്ഞ 10 വർഷക്കാലത്ത് കേരളത്തിൽ ഉത്പാദിപ്പിച്ചത്  2394 മെഗാവാട്ട് വൈദ്യുതിയാണ്. 10000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ്  ലക്ഷ്യം വയ്ക്കുന്നതെന്നും.അതിനുവേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

സൗരോർജ്ജനിലയങ്ങൾ സ്ഥാപിക്കുകയും സൗരോർജ്ജ വൈദ്യുതി ബാക്ക് അപ്പ് ഉപയോഗിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

മൂലമറ്റം ഐ. എച്ച്. ഇ. പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സുവര്‍ണ്ണജൂബിലി ആഘോഷചടങ്ങില്‍  കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മിന്‍ഹാജ് ആലം അധ്യക്ഷത വഹിച്ചു.കെ.എസ്.ഇ.ബി ജനറേഷന്‍ ചീഫ് എഞ്ചിനീയര്‍ വിജു രാജന്‍ ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഇടുക്കി ജലവൈദ്യുത പദ്ധതി സുവര്‍ണ്ണ ജൂബിലിയുടെ ''ഗോള്‍ഡന്‍ ജൂബിലി സുവനീര്‍'' മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു.
ഇടുക്കി പദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പൻ മൂപ്പനുള്ള ആദരവ്  കൊച്ചുമകൻ  കാണിക്കാരൻ മൂപ്പൻ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി.ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണത്തില്‍
പങ്കാളികളായ തൊഴിലാളികളയും ഉദ്യാഗസ്ഥരെയും ചടങ്ങില്‍ മന്ത്രി കൃഷ്ണന്‍കുട്ടി ആദരിച്ചു.ഇടുക്കി ജലവൈദ്യുതി പദ്ധതി സുവര്‍ണ്ണ ജൂബിലി ഗാനം വകുപ്പ് ഉദ്യോഗസ്ഥർ ആലപിച്ചു.

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സാങ്കേതിക സെമിനാറുകളും ടെക്നിക്കല്‍ എക്സിബിഷനും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

യോഗത്തിൽ ഇടുക്കി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്  എസ്. ശ്രീജിത്ത്,അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം സുശീല ഗോപി,
ചിഫ് എഞ്ചിനീയർ ഡാം സേഫ്റ്റി
ജയകുമാർ ,ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജനറേഷൻ മൂലമറ്റം സർക്കിൾ എം.പാർവതി,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍,വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം 1 : ഇടുക്കി ജലവൈദ്യുത പദ്ധതി സുവര്‍ണ്ണ ജൂബിലി ആഘോഷം വൈദ്യുത മന്ത്രി
കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം  ചെയ്യുന്നു.

ചിത്രം2 : ഇടുക്കി ജലവൈദ്യുത പദ്ധതി സുവര്‍ണ്ണ ജൂബിലി ''ഗോള്‍ഡന്‍ ജൂബിലി സുവനീര്‍'' മന്ത്രി വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്യുന്നു.

 

https://www.transfernow.net/dl/20260312AmLI2SyP
 ഇടുക്കി പദ്ധതി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സുവനീർ  പ്രകാശനം വീഡിയോ ലിങ്ക്

date