അക്ഷയ സംരംഭകരാകാന്‍ 19 വരെ അപേക്ഷിക്കാം
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക ലൊക്കേഷനുകളില്‍ അക്ഷയ സംരംഭകരാകാന്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അവസരം. താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് മാര്‍ച്ച് 21 വരെ സ്വീകരിക്കും.പട്ടികജാതി വിഭാഗത്തിനായി പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തിലെ കൂളിമൂട്ടം, മേലാര്‍കോട് ഗ്രാമപഞ്ചായത്തിലെ വളതല എന്നീ രണ്ട് ലൊക്കേഷനുകളിലേക്കും, പട്ടികവര്‍ഗ വിഭാഗത്തിനായി കോട്ടോപ്പാടം വില്ലേജിന് സമീപം, പുതൂര്‍, പറമ്പിക്കുളം ടൗണ്‍ (മുതലമട പഞ്ചായത്ത്) എന്നീ മൂന്ന് ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്കും 50 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കില്‍ പ്രീ-ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും അധിക യോഗ്യതയുള്ളവര്‍ക്കും വനിതകള്‍ക്കും സ്വന്തമായി വാടക മുറി/മറ്റ് സൗകര്യങ്ങള്‍ ഉള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ പ്രത്യേക വെയിറ്റേജ് ലഭിക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ 750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26/ എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസുമായോ (ഫോണ്‍: 0491 2547820, 2544188), എല്‍.ബി.എസ് ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലോ (0471 2560311, 312) ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങള്‍
www.akshaya.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
- Log in to post comments