അഞ്ചുരുളി ഉന്നതിയിലേക്കുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
അഞ്ചുരുളി ഉന്നതിയിലേക്കുള്ള റോഡിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. അഞ്ചുരുളി ഉന്നതി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന റോഡ് നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചുരുളി ഉന്നതിയില്‍ നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ മുന്‍പ് ചെയ്തിരിക്കുന്നതാണ്. എന്നാല്‍ റോഡ് രണ്ട് കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. ബാക്കി ഭാഗത്തിന്
1,47,47,144/ രൂപയുടെ ഭരണാനുമതി ലഭ്യമായി. റോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അഞ്ചുരുളി ഉന്നതി ഒറ്റപ്പെട്ട പ്രദേശമല്ല. കാഞ്ചിയാര്‍ പഞ്ചായത്തിന്റെ ഭാഗമാണ്. റോഡിന്റെ പൂര്‍ണ്ണമായ മാറ്റത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് മുഖേന അഞ്ചുരുളി ഉന്നതിയില്‍ റോഡ് വികസന പദ്ധതിയില്‍ വനം വകുപ്പിന്റെ എന്‍ ഒ സി ലഭ്യമായിട്ടുള്ള 2.140 കിലോമീറ്ററില്‍ 3 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിനായിട്ടുള്ള ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ഇടുക്കി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. അനില്‍കുമാര്‍, കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീന. എസ്, അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കെ. വി, ഊര് മൂപ്പന്‍ അയ്യപ്പന്‍ എസ്. വി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ചിത്രം 1: അഞ്ചുരുളി ഉന്നതിയിലെ റോഡിന്റെ പ്രവര്‍ത്തി നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കുന്നു
ചിത്രം 2: ഉദ്ഘാടന ചടങ്ങിന് ശേഷം മന്ത്രി സംസാരിക്കുന്നു
ചിത്രം 3: അഞ്ചുരുളി ഉന്നതി റോഡ് നിര്‍മ്മാണത്തിന്റെ ശിലാഫലകം മന്ത്രി റോഷി അഗസ്റ്റിന്‍ അനാച്ഛാദനം ചെയ്യുന്നു.
അഞ്ചുരുളി ഉന്നതി റോഡ് നിർമ്മാണ ഉദ്ഘാടനം വീഡിയോ ലിങ്ക്
- Log in to post comments