Skip to main content

കാലാവസ്ഥാ-ആരോഗ്യ രംഗങ്ങളിലെ വിദഗ്ദ്ധരുടെ സംവാദം 12ന്

കോട്ടയം: വേനൽക്കാല രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച് അവബോധം നൽകുന്നതിന്റെ ഭാഗമായി കാലാവസ്ഥാ-ആരോഗ്യ രംഗങ്ങളിലെ വിദഗ്ദ്ധരുടെ സംവാദം സംഘടിപ്പിക്കും. 'കേരള കാലാവസ്ഥാ- ആരോഗ്യ വിദഗ്ദ്ധ സംവാദം: അപകട സാധ്യതകൾ, തയ്യാറെടുപ്പ്, മുന്നോട്ടുള്ള വഴി' എന്ന പേരിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലുനു കീഴിലുള്ള കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. മാർച്ച് 12 ന്(വ്യാഴാഴ്ച) കോട്ടയം ഹോട്ടൽ ഐഡയിൽ രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടിയിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ മുഖ്യാതിഥിയാകും. ഡോക്ടർമാർ, പൊതുജനാരോഗ്യ വിദഗ്ധർ, കാലാവസ്ഥാ ശാസ്ത്രജ്ഞർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

date