Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടയം: കങ്ങഴ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ 33-ാം നമ്പർ പത്തനാട് അങ്കണവാടിയിൽ ആരംഭിച്ചിരിക്കുന്ന അങ്കണവാടി കം ക്രഷിൽ ക്രഷ് വർക്കർ (യോഗ്യത-പ്ലസ്ടു വിജയിച്ചവർ), ക്രഷ് ഹെൽപ്പർ (യോഗ്യത-പത്താം ക്ലാസ് വിജയിച്ചവർ)തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കങ്ങഴ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18-35 വയസിനുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. മാർച്ച് 24ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 7907209161.
date
- Log in to post comments