Post Category
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ ഉപകേന്ദ്രങ്ങളിൽ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് നിയമനം
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ഉപകേന്ദ്രങ്ങളിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 30 വൈകിട്ട് 5 വരെ. വിശദിവരങ്ങൾക്ക്: https://kscsa.org. ഫോൺ: 0471-2313065, 8281098863.
പി.എൻ.എക്‌സ്. 1184/2026
date
- Log in to post comments