Skip to main content
മോന്താല്‍ നാരായണന്‍ പറമ്പ് തീരദേശ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

മോന്താല്‍ നാരായണന്‍ പറമ്പ് തീരദേശ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

 

സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടപ്പാക്കുന്ന തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെട്ട ചൊക്ലി ഗ്രാമപഞ്ചായത്തിലെ മോന്താല്‍ നാരായണ പറമ്പ് റോഡിന്റെ നിര്‍മാണോദ്ഘാടനം നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ അനൂപ് അധ്യക്ഷനായി.

മോന്താല്‍ നാരായണന്‍ പറമ്പ് റോഡിന്റെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തിക്കായി സംസ്ഥാന സര്‍ക്കാറിന്റെ 230.90 ലക്ഷം രൂപയുടെ ഭരണാനുമതിയും 230.30 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയും
ലഭിച്ചിട്ടുണ്ട്. 1120 മീറ്റര്‍ നീളവും ശരാശരി 4.50 മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന റോഡില്‍ ജി.എസ്.ബി (ഗ്രാനുലർ സബ് ബേസ്), ഡബ്ല്യു.എം.എം (വെറ്റ് മിക്സ് മെക്കാഡം) എന്നിവ നിരത്തി മെക്കാഡം ടാറിംഗ് ചെയ്യും. ഇതോടൊപ്പം കോണ്‍ക്രീറ്റ്, ഓവുചാൽ പ്രവൃത്തി, ഡി.ആര്‍ പ്രൊട്ടക്ഷന്‍ എന്നിവയും നടത്തി റോഡ് ഗതാഗത യോഗ്യമാക്കും. 

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ ജബ്ബാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സപ്ന, ജില്ലാ പഞ്ചായത്ത് അംഗം പി പ്രസന്ന, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ പി ജയചന്ദ്രന്‍, കെ.ടി.കെ പ്രദീപന്‍, കെ.പി ഷമീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.വി മിഫ്താഹ്, എ ഉഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരതി ടീച്ചര്‍, കെ റിജിന, കെ പുരുഷു, ഒ.കെ സാദിഖ്, കെ വിനി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.കെ രാഗേഷ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആല്‍വിന്‍ പി ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

date