Post Category
സ്കൂള്‍ കിച്ചൻ കോംപ്ലക്സ് പ്രവൃത്തി ഉദ്ഘാടനം
എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാക്കൂട്ടം എ.യു.പി സ്കൂളിന് നിർമിക്കുന്ന കിച്ചന്‍ കോംപ്ലക്സിന്‍റെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത് അധ്യക്ഷനായി. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍മാന്‍ എ.കെ ഷൗക്കത്തലി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ നിഖില്‍, എ.പി അഷ്റഫ്, ഹെഡ്മാസ്റ്റര്‍ ഇ അബ്ദുല്‍ ജലീല്‍, മാനേജര്‍ വി.പി സഫിയ, പി.ടി.എ പ്രസിഡന്റ് ഒ.കെ ഷൗക്കത്തലി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം ജംസില്‍, കെ.എം ഗിരീഷ്, കെ.സി രാജന്‍, കോണിക്കല്‍ സുബ്രഹ്മണ്യന്‍, ടി കോയ, കെ യൂസുഫ്, എം.കെ മുഹമ്മദ്, എ.പി ബാലന്‍, ഒ.കെ സൗദാബീവി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments