Skip to main content

കൂത്തുപറമ്പ് സ്മാർട്ട് കൃഷിഭവൻ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

കൂത്തുപറമ്പ് സ്മാർട്ട് കൃഷിഭവന് വേണ്ടി പാലാപറമ്പിൽ ട്രഞ്ചിങ് ഗ്രൗണ്ട് പരിസരത്ത് നിർമിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് ഓൺ ലൈനായി നിർവഹിച്ചു. 1.430 കോടി രൂപ ചെലവിലാണ് 3400 ചതുരശ്ര അടി വിസ്തീർണമുള്ള ബഹുനില കെട്ടിടം നിർമിച്ചത്. കേരള ലാൻഡ് ഡെവലപ്മെൻ്റ് കോർപറേഷൻ ആണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. കെ. പി.മോഹനൻ എംഎൽഎ  അധ്യക്ഷത വഹിച്ചു. കെഎൽഡിസി സൈറ്റ് എൻജിനീയർ ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ ഇൻ ചാർജ് തുളസി ചെങ്ങാട്ട് പദ്ധതി വിശദീകരിച്ചു. നഗരസഭാ ചെയർമാൻ വി.ഷിജിത്ത്, വൈസ് ചെയർമാൻ എം.വി. ശ്രീജ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കെ. മാത്യു, സ്ഥിരം സമിതി അധ്യക്ഷരായ എൻ. ഷാജി, ആർ.ഹേമലത, ഫാത്തിമത്തുൽ ഹഷിത, പി.ശ്രീലത, എ. പി.ശ്യാംജിത്ത്, കൃഷി അസി. ഡയറക്ടർ പി. സി.ആതിര, മുൻ നഗരസഭാധ്യക്ഷ വി.സുജാത, മുൻ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ, വാർഡ് കൗൺസിലർ നിത മണ്ടോടി, കെ.വി. രജീഷ്, വി.ബി. അഷറഫ്, സി.കെ. സുരേഷ് ബാബു, എ.ടി. അഷറഫ് ഹാജി, അഷറഫ് ചെമ്പിലാലി' വി.പി.മുഹമ്മദ് റാഫി, കെ.ടി.മുസ്തഫ ഹാജി, കൃഷി ഓഫിസർ എസ്. ജിജിന എന്നിവർ പ്രസംഗിച്ചു.

date