കുടുംബശ്രീ 'മീറ്റ് പോയിന്റ്' ടേക്ക് എവേ കൗണ്ടറുകള്‍ക്ക് തുടക്കമാകുന്നു ജില്ലാതല ഉദ്ഘാടനം ഇന്ന്
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 'മീറ്റ് പോയിന്റ്' ടേക്ക് എവേ കൗണ്ടറുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്(മാര്‍ച്ച് 14) രാവിലെ 9.30 ന് കൊഴിഞ്ഞാമ്പാറ കരുവപ്പാറയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. സരിത കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കുടുംബശ്രീ സംരംഭകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണിത്. ഒരേ മാതൃകയിലും ഗുണനിലവാരത്തിലും സ്വാദിഷ്ടമായ ഭക്ഷണം ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.
'കുടുംബശ്രീ മീറ്റ് പോയിന്റ്' എന്ന ബ്രാന്‍ഡ് നെയിമിലായിരിക്കും ഈ കൗണ്ടറുകള്‍ അറിയപ്പെടുക. ആരോഗ്യകരവും രുചികരവുമായ ഭക്ഷണ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകളിലൂടെ ലഭ്യമാക്കും. ബ്രേക്ക് ഫാസ്റ്റ്, ഡിന്നര്‍, ലഘുഭക്ഷണം, ലഘു ചിക്കന്‍ വിഭവങ്ങള്‍ തുടങ്ങിയവയാണ് കൗണ്ടര്‍ വഴി ലഭ്യമാകുക.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ കൗണ്ടറുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കൊഴിഞ്ഞാമ്പാറയിലാണ് ആദ്യ ഘട്ട ഉദ്ഘാടനം നടക്കുന്നത്.
ഇതുവഴി കുടുംബശ്രീ കഫേ കാറ്ററിംഗ് യൂണിറ്റുകളെ ഒരു സ്ഥിരം സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനും കുടുംബശ്രീ സംരംഭകര്‍ക്ക് ഒരു സ്ഥിര വരുമാനമാര്‍ഗ്ഗം ഉറപ്പുവരുത്തുന്നതിനും കഴിയും.
- Log in to post comments