അച്ചടിശാല ഉടമസ്ഥര്‍/മാനേജര്‍മാര്‍ വിവരങ്ങള്‍ നല്‍കണം - ജില്ലാ കലക്ടര്‍
ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിമാരോ ഏജന്റുമാരോ സ്ഥാനാര്‍ത്ഥികള്‍ക്കായി മറ്റാരെങ്കിലുമോ രാഷ്ട്രീയകക്ഷികളോ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ അച്ചടിക്കുന്നതിന് ജോലിഏറ്റെടുക്കുന്ന വ്യക്തി/സ്ഥാപനം സത്യവാങ്മൂലം സൂക്ഷിക്കണം. അച്ചടിക്കുന്ന പ്രചാരണ സാമഗ്രികളില്‍ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം. അവയുടെ രണ്ട് പകര്‍പ്പും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറണം.
പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പടെ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
- Log in to post comments