ജില്ലാതല അറിയിപ്പുകള്‍
ഗതാഗത നിയന്ത്രണം
ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ താഴെ ബക്കളം ഒഴക്രോം റോഡ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 19ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് തളിപ്പറമ്പ് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
കെ.എസ്.ഇ.ബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരിയേരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19ന് രാവിലെ എട്ടു മുതല്‍ 11 മണിവരെയും തണ്ടപ്പുറം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും എടവച്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണി വരെയും മീന്‍ കടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ മൂന്നുമണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
മുണ്ടയാട് മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ 22 രൂപ നിരക്കില്‍ ഇനം തിരിക്കാത്ത കോഴിക്കുഞ്ഞുങ്ങള്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ക്ക് 0497-2721168 എന്ന നമ്പറില്‍ ബുക്ക് ചെയ്യാം.
- Log in to post comments