Skip to main content

സമ്മര്‍ കോച്ചിംഗ് ക്യാമ്പ്

  ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏഴ് മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഏപ്രില്‍ ആറ് മുതല്‍ മെയ് 31 വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട്  4.30 മുതല്‍ 6.15 വരെ എല്‍.ബി സ്റ്റേഡിയത്തില്‍ കോച്ചിംഗ് ക്യാമ്പ് നടത്തും. ബോക്‌സിംഗ്, കബഡി, ബാസ്‌ക്കറ്റ്ബോള്‍ എന്നീ കായിക ഇനങ്ങളിലാണ് ക്യാമ്പ്.    രജിസ്ട്രേഷന്‍ ഫീസ്: 250  രൂപ.  പങ്കെടുക്കാനായി ഏപ്രില്‍ രണ്ടിനകം രജിസ്റ്റര്‍ ചെയ്യണം.   ഫോണ്‍: 0474-2746720.
 

date