Skip to main content

ആരും പത്രിക പിന്‍വലിച്ചില്ല; പത്തനംതിട്ട ജില്ലയില്‍ 25 സ്ഥാനാര്‍ഥികള്‍

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു. ആരും പത്രിക പിന്‍വലിച്ചില്ല. അഞ്ചു നിയോജക മണ്ഡലങ്ങളിലായി ജില്ലയില്‍ 25 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര്-പാര്‍ട്ടി-ചിഹ്നം എന്നീ ക്രമത്തില്‍ ചുവടെ:

തിരുവല്ല

അനൂപ് ആന്റണി - ഭാരതീയ ജനതാ പാര്‍ട്ടി - താമര
മാത്യു ടി തോമസ് - ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍- മോതിരം
വര്‍ഗീസ് മാമ്മന്‍ - കേരള കോണ്‍ഗ്രസ്- ഓട്ടോറിക്ഷ
രമേശ് - ബഹുജന്‍ സമാജ് പാര്‍ട്ടി - ആന
സീന്‍ തോമസ് -സ്വതന്ത്രന്‍-കണ്ണട
അജു അലക്‌സ് -സ്വതന്ത്രന്‍- ബലൂണ്‍
തോമസ് മാമ്മന്‍ -സ്വതന്ത്രന്‍- ഫുട്ബോള്‍

ആറന്മുള

അബിന്‍ വര്‍ക്കി - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ
വീണാ ജോര്‍ജ് - കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ് ) ചുറ്റിക അരിവാള്‍ നക്ഷത്രം
കുമ്മനം രാജശേഖരന്‍ - ഭാരതീയ ജനതാ പാര്‍ട്ടി - താമര
വി.ആര്‍ പ്രഭാകരന്‍ - ബഹുജന്‍ സമാജ് പാര്‍ട്ടി  - ആന
രാധാമണി -എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) - ബാറ്ററി ടോര്‍ച്ച്
എസ്.രാമചന്ദ്രന്‍ - സ്വതന്ത്രന്‍- കോട്ട്

അടൂര്‍

പ്രിജി കണ്ണന്‍ -കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ -ധാന്യക്കതിരും അരിവാളും
സി.വി ശാന്തകുമാര്‍ - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ
പന്തളം പ്രതാപന്‍ - ഭാരതീയ ജനതാ പാര്‍ട്ടി - താമര
സി.എഫ് ശിവകുമാര്‍- ബഹുജന്‍ സമാജ് പാര്‍ട്ടി - ആന

കോന്നി

കെ.യു ജനീഷ് കുമാര്‍ -കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ് ) ചുറ്റിക അരിവാള്‍ നക്ഷത്രം
സതീഷ് കൊച്ചുപറമ്പില്‍ - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ
റ്റി.പി സുന്ദരേശന്‍ - ഭാരത് ധര്‍മ ജനസേന (ബിഡിജെഎസ്) - തെങ്ങിന്‍തോപ്പ്
വര്‍ഗീസ് - സ്വതന്ത്രന്‍ -ഗ്യാസ് സിലിണ്ടര്‍  

റാന്നി

പ്രമോദ് നാരായണ്‍ - കേരള കോണ്‍ഗ്രസ് (എം)- രണ്ടില
പഴകുളം മധു- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ
തോമസ് കെ സാമുവേല്‍ - ട്വന്റി 20- ചക്ക
ശ്രീഹരി - സ്വതന്ത്രന്‍ - മുന്തിരിക്കുല

date