Skip to main content

ജില്ലയിൽ ഹോം വോട്ടിം​ഗ് ഇന്ന് ആരംഭിക്കും

85ന് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാരായ വ്യക്തികൾക്കും നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിം​ഗ് ഇന്ന് (മാർച്ച് 30) ആരംഭിക്കും.ഇന്ന് മുതൽ ഏപ്രിൽ 4 വരെ മുതൽ ആറ് ദിവസത്തേക്കാണ് ഹോം വോട്ടിം​ഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

മൊബൈൽ പോളിം​ഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിം​ഗ് നടത്തുന്നത്. പോളിം​ഗ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോ​ഗ്രാഫർ, പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് ഹോം വോട്ടിങ്ങിനായി എത്തുന്നത്. ജില്ലയിൽ 6791 ഭിന്നശേഷിക്കാർക്കും 14,671 മുതിർന്ന പൗരന്മാർക്കുമാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

date