സമ്മര്‍ക്യാമ്പ്: രജിസ്റ്റര്‍ ചെയ്യാം
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എട്ട് കായിക ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി വേനലവധിക്കാല പരിശീലനം നല്‍കുന്നു. അഞ്ച് വയസ് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് പരിശീലനം. ക്യാമ്പ് ഏപ്രില്‍ ആറിന് ആരംഭിച്ച് മെയ് 23 ന് അവസാനിക്കും. ഫുട്‌ബോള്‍ ( ബി ഇ എം സ്‌കൂള്‍), യോഗ ( മോയന്‍സ് സ്‌കൂള്‍), അത്ലറ്റിക് ( മേഴ്സി കോളേജ്), വോളിബോള്‍ (കല്ലിങ്ങല്‍പാടം), റെസ്ലിങ് (ചിറ്റൂര്‍ കോളേജ്/വിക്ടോറിയ കോളേജ്), സ്വിമ്മിങ്ങ് (പറളി ഹൈസ്‌കൂള്‍), ടേബിള്‍ ടെന്നിസ് (ചാംസ് ടേബിള്‍ടെന്നിസ് അകാദമി, കോസ്മോപൊളിറ്റന്‍ ക്ലബ്ബ്), ചെസ് (മേഴ്സി കോളേജ്) തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം നല്‍കുക. അന്തര്‍ദേശീയ, ദേശീയ തലത്തിലെ പ്രഗത്ഭര്‍, പരിചയ സമ്പന്നരായ കായികതാരങ്ങള്‍ നേതൃത്വം നല്‍കും. വിദ്യാര്‍ഥികള്‍ അതത് പരിശീലന കേന്ദ്രങ്ങളിലോ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491 2505100, 8281697851, 9048828887.
- Log in to post comments