Skip to main content

ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം

 

 

കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ അംഗീകാരത്തോടുകൂടി പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ വള്ളംകുളത്ത് പ്രവർത്തിക്കുന്ന കാർത്തികാ നായർ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെന്ററിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പ്രിന്റിംഗ് ടെക്നോളജി വിഭാഗത്തിൽ പെട്ട് ബുക്ക് ബൈന്റ്റിംഗ്, ഓഫ്സെറ്റ് പ്രിന്റിംഗ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ആൻഡ് മലയാളം എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 35നും പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം സൗജന്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. അപേക്ഷ ഫോറം karthikarehab.com എന്ന സൈറ്റിൽ നിന്ന് ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മെഡിക്കൽ ബോർഡിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകളുടെ പകർപ്പ് സഹിതം എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, കാർത്തികാ നായർ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെൻറർ, വള്ളംകുളം പി. ഒ., തിരുവല്ല - 689 541, എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ച് മേൽവിലാസം എഴുതിയ കവർ അയക്കുന്നവർക്ക് അപേക്ഷാഫാറവും പ്രോസ്പെക്ടസ്സും സൗജന്യമായി അയച്ചു കൊടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446116221, 0469 2608176 നമ്പരിൽ ബന്ധപ്പെടുക.

date