Post Category
പുതുച്ചേരി തിരഞ്ഞെടുപ്പ്: കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഒമ്പതിന് അവധി
പുതുച്ചേരി നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 9ന് കേരളത്തില്‍ താമസിക്കുന്ന പുതുച്ചേരി വോട്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 135 ബി വകുപ്പ് പ്രകാരമാണ് ഉത്തരവ്. വിവിധ വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും ജോലി ചെയ്യുന്ന പുതുച്ചേരി വോട്ടര്‍മാര്‍ക്ക് അവധിക്ക് അര്‍ഹതയുണ്ട്.
date
- Log in to post comments