Skip to main content

*കുറിച്യാട് ഉന്നതിയില്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടി*

വോട്ടര്‍ അവബോധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീപ് പദ്ധതിയുടെ ഭാഗമായി ചെതലയം കുറിച്യാട് ഉന്നതിയില്‍ തെരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു. ഓരോ വോട്ടും വിലപ്പെട്ടതാണെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും വോട്ട് ചെയ്യാന്‍ മറ്റുള്ളവരെയും പ്രേരിപ്പിക്കണമെന്നും അസിസ്റ്റന്റ് കളക്ടര്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. 32 കുടുംബങ്ങള്‍ താമസിക്കുന്ന ചെതലയം കുറിച്യാട് ഉന്നതിയില്‍ ആകെ 73 വോട്ടര്‍മാരാണുള്ളത്. പരിപാടിയില്‍ സ്വീപ് അംഗങ്ങളും പങ്കെടുത്തു.

 

date