Skip to main content

പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി

പോസ്റ്റല്‍ വോട്ടിങിനായി ഒരുക്കിയിട്ടുള്ള വോട്ടര്‍ ഫെസിലേറ്റഷന്‍ സെന്ററുകളിലും പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിലും വോട്ടര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തരവിറക്കി. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും വരണാധികാരികള്‍ക്കും കൈമാറി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

date