*യുവാക്കൾക്കായി തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി*
സ്വീപിന്റെ ഭാഗമായി യുവജനങ്ങളെ ലക്ഷ്യമിട്ട് മാനന്തവാടിയിൽ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി മൈജിയിൽ നടന്ന പരിപാടിയിൽ ആദ്യമായി വോട്ട് രേഖപ്പെടുത്താനൊരുങ്ങുന്ന യുവ വോട്ടർമാർക്ക് വോട്ടിന്റെ പ്രാധാന്യവും ആവശ്യകതയും സംബന്ധിച്ച അവബോധം പകർന്നു നൽകി. യുവ വോട്ടർമാരുടെ സംശയങ്ങൾ സ്വീപ് അംഗങ്ങൾ ദൂരീകരിച്ചു. തഹസിൽദാർ എൻ പ്രിയ വോട്ടർമാരുമായി ആശയവിനിമയം നടത്തി. ഓരോ വോട്ടും പ്രധാനമാണെന്നും ഉത്തരവാദിത്വത്തോടെ വോട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മാനന്തവാടി കോമാച്ചി പാർക്കിൽ സ്വീപിന്റെ ഭാഗമായി പ്രചരണ പരിപാടി സംഘടിപ്പിച്ചു. വിനോദത്തിനായി പൊതുജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങൾ കേന്ദ്രീകരിച്ച് വോട്ടർ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രചരണം. പാർക്കിലെത്തിയ യുവാക്കൾ, കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവരുമായി തഹസിൽദാർ എൻ പ്രിയയുടെ നേതൃത്വത്തിലുള്ള സ്വീപ് അംഗങ്ങൾ നേരിട്ട് സംവദിക്കുകയും വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്തു.
- Log in to post comments