ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തത് 35627 പ്രചാരണ ബോർഡുകൾ
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഇതുവരെ നീക്കം ചെയ്തത് 35627പ്രചാരണ ബോര്‍ഡുകള്‍.
ഇതിൽ ഇന്ന് (ഏപ്രിൽ 4) പ്രചാരണ 2953 ബോർഡുകൾ നീക്കം ചെയ്തു.
വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ 1872 പോസ്റ്ററുകൾ, 429 ബാനറുകൾ, 652 മറ്റ് പ്രചാരണ ബോർഡുകൾ എന്നിവയാണ് ഇന്ന് നീക്കം ചെയ്തത്.
നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആൻ്റി ഡീഫേസ്മെന്റ് സ്ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധ നടത്തി.
പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സി-വിജിൽ (cVIGIL) ആപ്പ് വഴിയോ
mccernakulam2026@gmail.com ഇ-മെയിൽ വിലാസത്തിലോ അയക്കാം. ചട്ടലംഘനങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ ആണ് തത്സമയം അയക്കാവുന്നതാണ്.
സി-വിജിൽ ആപ്പിൽ ഇതുവരെ 12713 പരാതികളാണ് ലഭിച്ചത്. ഇതിൽ 12711 പരാതികളിൽ നടപടി സ്വീകരിച്ചു.
- Log in to post comments