നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ 19598 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ എട്ട് ദിവസമായി നടന്ന ഹോം വോട്ടിംഗ് നടപടികൾ പൂർത്തിയായി. ജില്ലയിൽ ഇതുവരെ 19598 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി.
ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുളളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരം ഹോം വോട്ടിങ് സംവിധാനമാണ് ജില്ലയിൽ നടപ്പിലാക്കിയത്. രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന ടീമാണ് വീടുകൾ സന്ദർശിച്ച് വോട്ടുകൾ ശേഖരിക്കുന്നത്. ജില്ലയിൽ ആകെ റിസർവ് ഉൾപ്പെടെ 192 ടീമുകളാണ് ഹോം വോട്ടിംഗിനായുണ്ടായത്.
ചേലക്കര – 1656
കുന്നംകുളം – 1316
ഗുരുവായൂർ – 1110
മണലൂർ – 1794
വടക്കാഞ്ചേരി – 1660
ഒല്ലൂർ – 1177
തൃശ്ശൂർ – 1094
നാട്ടിക – 1421
കയ്പമംഗലം – 1378
ഇരിങ്ങാലക്കുട – 1828
പുതുക്കാട് – 1553
ചാലക്കുടി – 1766
കൊടുങ്ങല്ലൂർ – 1845
ആകെ: 19598
- Log in to post comments