സ്പോർട്സ് അക്കാദമി സെലക്ഷൻ
കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന കോളേജ് സ്പോർട്‌സ് അക്കാദമികളിലേക്ക് 2026-27 അദ്ധ്യയന വർഷത്തിൽ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് സോണൽ സെലക്ഷൻ നടത്തുന്നു. അത്ലറ്റിക്സ്, ആർച്ചറി, ബാസ്ക്കറ്റ്ബോൾ, ബോക്സിംഗ്, കനോയിംഗ് കയാക്കിംഗ്, സൈക്ലിംഗ്, ഫെൻസിംഗ്, ഫുട്ബോൾ, ഹാൻഡ്ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖൊ-ഖൊ, നെറ്റ്ബോൾ, റോവിംഗ്, സോഫ്റ്റ്ബോൾ, സ്വിമ്മിംഗ്, തയ്ക്വാണ്ടോ, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിംഗ്, റെസ്ലിംഗ് എന്നീ കായിക ഇനങ്ങളിലാണ് പുരുഷ, വനിതാ കായിക താരങ്ങൾക്കായി ഡിഗ്രി ഒന്നാം വർഷ ക്ലാസ്സുകളിലേക്ക് സെലക്ഷൻ സംഘടിപ്പിക്കുന്നത്. അതത് കായിക ഇനത്തിൽ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിച്ചവർക്ക് സെലക്ഷനിൽ പങ്കെടുക്കാം.
ഏപ്രിൽ 17 ന് കണ്ണൂർ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലും 18 ന് കോഴിക്കോട് ഈസ്റ്റ് ഹിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിലും 20ന് തൃശൂർ തോപ്പ് സ്റ്റേഡിയത്തിലും 21ന് കോട്ടയം കാഞ്ഞിരപ്പിളളി സെന്റ് ഡൊമനിക് കോളേജിലും 23ന് തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും 27ന് കലവൂർ ഗോപിനാഥ് സ്റ്റേഡിയത്തിലും (കനോയിംഗ് കയാക്കിംഗ്, റോവിംഗ്) സെലക്ഷൻ നടക്കും.
സെലക്ഷനിൽ പങ്കെടുക്കാൻ താല്പര്യമുളളവർ സ്പോർട്സിൽ പ്രാവിണ്യം തെളിയിച്ച സർട്ടിഫിക്കറ്റ്, ആധാർകാർഡ്, 2 പാസ്സ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവയുമായി സെലക്ഷൻ വേദിയിൽ രാവിലെ 8 ന് ഹാജരാകണം.
പി.എൻ.എക്‌സ്. 1270/2026
- Log in to post comments